കടബാധ്യതയെ തുടര്‍ന്ന് ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

കോട്ടയം അർബൻ ബാങ്ക് മണിപ്പുഴ ശാഖ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.

Update: 2021-08-02 10:29 GMT
Advertising

കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങൾ കടബാധ്യത മൂലം ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. കോട്ടയം അർബൻ ബാങ്ക് മണിപ്പുഴ ശാഖ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു. വിഷയം നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും തിരുവഞ്ചൂർ അറിയിച്ചു. 

കടുവാകുളം സ്വദേശികളായ നിസാറിനെയും നസീറിനെയുമാണ് ഇന്നു പുലര്‍ച്ചെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രെയിൻ സർവീസും കൂലിപ്പണിയുമടക്കമുള്ള ജോലികൾ ചെയ്തുവരികയായിരുന്നു 32കാരായ ഇവര്‍. എന്നാൽ, കോവിഡിനെത്തുടർന്ന് പണിയില്ലാതായതോടെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും കടബാധ്യതയാണ് ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് വിലയിരുത്തല്‍. 

മൂന്നു വർഷം മുൻപ് നടന്ന വീട് നിർമാണത്തിനായി അർബൻ സഹകരണ ബാങ്കിൽനിന്ന് 12 ലക്ഷത്തോളം രൂപ ഇവര്‍ വായ്പയെടുത്തിരുന്നു. ഒരു തവണ മാത്രമാണ് വായ്പ തിരിച്ചടച്ചിട്ടുള്ളത്. കോവിഡ് കാലത്ത് പണിയില്ലാതായതോടെ വായ്പ തിരിച്ചടവിനുള്ള എല്ലാ വഴികളും അടയുകയായിരുന്നു. വായ്പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ വീട്ടിൽ നിരന്തരം എത്തിയിരുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കിയിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞയാഴ്ചയും ബാങ്ക് ഉദ്യോഗസ്ഥരെത്തി. ഇതിനുശേഷം മൂന്നു ദിവസത്തോളമായി ഇവർ പുറത്തിറങ്ങാറില്ലെന്നും നാട്ടുകാർ പറയുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News