യു.എ.പി.എ: ബിയ്യുമ്മയുടേയും സോളിഡാരിറ്റിയുടേയും ഹരജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്‌

ഹരജി ഓക്ടോബർ 18 ന് യു.എ.പി.എ ചോദ്യം ചെയ്തു സമർപ്പിക്കപ്പെട്ട മറ്റു ഹരജികളോടൊപ്പം പരിഗണിക്കും

Update: 2022-10-10 07:21 GMT
Editor : ubaid | By : Web Desk
Advertising

യു.എ.പി.എ ചോദ്യം ചെയ്ത് ബീയുമ്മയും (സകരിയ്യയുടെ ഉമ്മ) സോളിഡാരിറ്റിയും സമർപ്പിച്ച ഹരജി പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. സക്കരിയ്യയുടെ കേസിന്റെ വിശദാംശങ്ങൾ അഫ്ഡവിറ്റായി സമർപ്പിക്കാനും ഹരജിക്കാർക്ക് അനുമതി നൽകി. ഹരജി ഓക്ടോബർ 18 ന് യുഎപിഎ ചോദ്യം ചെയ്തു സമർപ്പിക്കപ്പെട്ട മറ്റു ഹരജികളോടൊപ്പം പരിഗണിക്കും. സംഘടനകളെ നിരോധിക്കുന്നതിനും വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കുന്നതിനും കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വകുപ്പുകളും ജാമ്യംനിഷേധിക്കുന്നതിനും കുറ്റപത്രം വൈകിപ്പിക്കുന്നതിനും കാരണമാകുന്ന വകുപ്പുകളുടെയും ഭരണഘടനാ സാധുത ഹരജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ഹുസേഫ അഹമ്മദിയാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News