തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും കോടതിയിൽ അറിയിക്കുമെന്ന് സ്വപ്ന
Update: 2022-06-06 14:11 GMT
എറണാകുളം: തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഇത് ഇന്ന് മജിസ്‌ട്രെറ്റിനെ അറിയിച്ചെന്ന് സ്വപ്ന പറഞ്ഞു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും കോടതിയിൽ അറിയിക്കുമെന്നും സ്നപ്ന കൂട്ടിച്ചേര്‍ത്തു.
സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ സ്വപ്ന സുരേഷ് ഇന്ന് കോടതിയില്‍ രഹസ്യ മൊഴി നൽകാനെത്തി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിലാണ് സ്വപ്ന രഹസ്യ മൊഴി നൽകിയത്. രഹസ്യമൊഴിയെടുപ്പ് നാളെയും തുടരും.