മുഖ്യമന്ത്രിക്ക് കേസിൽ പങ്കില്ലെന്ന് ജയിലിൽ വച്ച് സ്വപ്‌ന പറഞ്ഞു-സരിത

''പി.സി ജോർജുമായി ഞാൻ സംസാരിക്കാറുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ സ്ഥിരമായ ഫോൺകോളുമുണ്ട്. ഇതിനിടയ്ക്കാണ് സ്വപ്നയെ അറിയാമോ എന്ന് ചോദിച്ചതെന്നും സരിത വെളിപ്പെടുത്തി.''

Update: 2022-06-18 13:50 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് ജയിലിൽ വച്ച് സ്വപ്ന തന്നോട് പറഞ്ഞിരുന്നുവെന്ന് സരിത എസ്. നായർ. സ്വപ്ന പറയുന്നതിൽ സത്യമുണ്ടെങ്കിൽ കൂടെനിൽക്കാൻ തയാറാണ്. എന്നാൽ, ആരോപണങ്ങളിൽ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും സരിത പറഞ്ഞു.

സ്വപ്നയുടെ രഹസ്യമൊഴിക്കായി സരിത സമർപ്പിച്ച ഹരജി ഇന്ന് കോടതി തള്ളിയിരുന്നു. മൂന്നാം കക്ഷിക്ക് മൊഴിപ്പകർപ്പ് നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുയുടെ നടപടി. സ്വപ്‌ന നൽകിയ രഹസ്യമൊഴിയിൽ തനിക്കെതിരെ ആരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്വപ്‌ന മൂന്നാം കക്ഷിയായി കോടതിയിൽ ഹരജി നൽകിയത്. ഹരജി തള്ളിയ സാഹചര്യത്തിൽ മേൽക്കോടതിയെ സമീപിക്കുമെന്നും സരിത പറഞ്ഞു.

''ആദ്യം സ്വപ്ന എന്നോട് പറഞ്ഞത് സ്വപ്‌നയ്ക്ക് ഭയമാണെന്നാണ്. ജയിലിൽ ഞങ്ങൾ ഒരുമിച്ച് താമസിച്ചതാണ്. അന്ന് എന്നോട് പറഞ്ഞത് മുഖ്യമന്ത്രി ഇതിലില്ലെന്നും അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നുമാണ്. അതുകൊണ്ട് എനിക്ക് ജാമ്യം ലഭിക്കുന്നില്ലെന്നും പറഞ്ഞു.''സ്വപ്‌ന മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ജയിലിൽ സ്വപ്‌ന പീഡനപരമ്പരകൾ നേരിടുന്നതൊന്നും കണ്ടിട്ടില്ല. അത് എപ്പോഴാണ് സംഭവിച്ചതൊന്നും അറിയില്ല. സ്വപ്‌ന പറഞ്ഞതിൽ സത്യമുണ്ടെങ്കിൽ കൂടെനിൽക്കാൻ തയാറാണ്. ഭരിക്കുന്ന സർക്കാരിനെതിരെയാണെങ്കിലും പറയാൻ തയാറാണ്. എന്നാൽ, അവരുടെ കൈയിൽ തെളിവൊന്നുമില്ല. ക്രൈം നന്ദകുമാറാണ് ഇതെല്ലാം കൊണ്ടുവന്നതെന്ന് പറഞ്ഞിരുന്നു-സരിത ചൂണ്ടിക്കാട്ടി.

എൽ.ഡി.എഫിനെതിരെ പറയാൻ എനിക്ക് ഭയമില്ല. യു.ഡി.എഫ് ഭരിക്കുമ്പോൾ അവർക്കെതിരെയും ഞാൻ പറഞ്ഞതാണ്. എച്ച്.ആർ.ഡി.എസിന്റെ സെക്രട്ടറിയാണെന്നു പറയുന്ന അജി കൃഷ്ണൻ എന്നയാളാണ് പി.സി ജോർജുമായി സ്വപ്നയെ ബന്ധപ്പെടുത്തിക്കൊടുക്കുന്നത്. തൊടുപുഴയിലുള്ള ഒരു അനിലുമുണ്ട്. ഇവർക്കെല്ലാം സംരക്ഷണം കൊടുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുമുണ്ടെന്നും അവർ ആരോപിച്ചു. പി.സി ജോർജുമായി ഞാൻ സംസാരിക്കാറുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ സ്ഥിരമായ ഫോൺകോളുമുണ്ട്. ഇതിനിടയ്ക്കാണ് സ്വപ്നയെ അറിയാമോ എന്ന് ചോദിച്ചതെന്നും സരിത വെളിപ്പെടുത്തി.

''ജയിലിൽനിന്ന് ഇറങ്ങിയ ശേഷം സ്വപ്‌നയുടെ അമ്മയുമായി ഞാൻ സംസാരിച്ചു. സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണെന്നും സൈ്വര്യമായി സംസാരിക്കാൻ ഒരു ഫോണുപോലും കൈയിലില്ലെന്നും അവർ എന്നോട് പറഞ്ഞു. മരുന്നു വാങ്ങാൻ പോലും പണമില്ലെന്നും പറഞ്ഞു. ഞാൻ വേണമെങ്കിൽ സിമ്മോ ഫോണോ എത്തിച്ചുതരാമെന്നും പറഞ്ഞിരുന്നു.''

സരിത മാധ്യമങ്ങളെ കാണുന്നു

സരിത മാധ്യമങ്ങളെ കാണുന്നു

Posted by MediaoneTV on Saturday, June 18, 2022

സ്വപ്ന മൊഴികൊടുക്കുന്ന അന്നുവരെ എന്നോട് അമ്മ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മക്കൾ അവരെ മര്യാദയ്ക്ക് നോക്കാത്തതിനെ പറ്റിയും സ്വപ്‌ന വേറൊരു സ്ഥലത്ത് പോയി താമസിച്ചതിനെ കുറിച്ചും വീട്ടിലേക്ക് പറയാത്തതിനെപ്പറ്റിയുമുള്ള പരാതികൾ മാത്രമാണ് അവർ എന്നോട് പറഞ്ഞതെന്നും സരിത കൂട്ടിച്ചേർത്തു.

Summary: While in jail, Swapna Suresh told me that the Chief Minister was not involved in gold smuggling case, Says Saritha Nair

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News