രണ്ട് പേര്‍ ഇംഗ്ലീഷില്‍, കന്നടയിലും തമിഴിലും ഒരാള്‍ വീതം.. ഭാഷാവൈവിധ്യം നിറഞ്ഞ സത്യപ്രതിജ്ഞ
സഗൗരവം 80 പേരാണ് സത്യപ്രതിജ്ഞ എടുത്തത്. ദൈവനാമത്തില്‍ 43 പേരും അല്ലാഹുവിന്‍റ നാമത്തിൽ 13 പേരും സത്യവാചകം ചൊല്ലി.
എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി.136 എംഎൽഎമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ആരോഗ്യ കാരണങ്ങളാൽ മൂന്ന് പേർ സത്യപ്രതിജ്ഞക്ക് എത്തിയില്ല.
പ്രോടേം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. വള്ളിക്കുന്ന് അംഗം അബ്ദുൽ ഹമീദ് മാസ്റ്റർ ആദ്യവും വടക്കാഞ്ചേരി അംഗം സേവ്യർ ചിറ്റിലപ്പളളി അവസാനവും സത്യപ്രതിജ്ഞ ചെയ്തു .മുഖ്യമന്ത്രി പിണറായി വിജയൻ 132മതായാണ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 107മത് സത്യവാചകം ചൊല്ലി. മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ, പാല എംഎൽഎ മാണി സി കാപ്പൻ എന്നിവർ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. ദേവികുളം അംഗം എ രാജ തമിഴിലും മഞ്ചേശ്വരം അംഗം എകെഎം അഷ്റഫ് കന്നടയിലും സത്യവാചകം ചൊല്ലി.
സഗൗരവം 80 പേരാണ് സത്യപ്രതിജ്ഞ എടുത്തത്. ദൈവനാമത്തില്‍ 43 പേരും അല്ലാഹുവിന്‍റ നാമത്തിൽ 13 പേരും സത്യവാചകം ചൊല്ലി. സിപിഎം നിരയിൽ നിന്ന് ദലീമ, വീണാ ജോർജ് എന്നിവർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കോവളം അംഗം എം വി വിൻസന്‍റ്, നെന്മാറ എംഎൽഎ കെ ബാബു എന്നിവർ കോവിഡ് മൂലം എത്തിയില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം മന്ത്രി വി അബ്ദഹ്മാനും ചടങ്ങിനെത്തിയില്ല.