അധ്യാപക-വിദ്യാർഥി അനുപാതം: ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്; ആശങ്ക വേണ്ടെന്ന് മന്ത്രി

1:40 എന്ന അനുപാതം പുനഃസ്ഥാപിച്ചില്ലെങ്കിൽ പരസ്യപ്രതിഷേധത്തിലേക്ക് കടക്കാനാണ് അധ്യാപക സംഘടനകളുടെ തീരുമാനം

Update: 2022-08-26 00:48 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സ്‌കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതം സംബന്ധിച്ച വിഷയത്തിൽ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. അധ്യാപകരുടെ തസ്തിക നഷ്ടം ഉണ്ടായാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മീഡിയവൺ വാർത്തയെ തുടർന്നാണ് സർക്കാർ ഇടപെടൽ.

1997 ജൂണിലാണ് വിദ്യാർഥികൾ കുറവായതിനെ തുടർന്ന് ജോലി നഷ്ടമാകാൻ സാധ്യതയുള്ള അധ്യാപകരെ സംരക്ഷിക്കാൻ 1:40 നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്. അതുവരെ നിലവിലുണ്ടായിരുന്നത് 1:45 എന്ന അനുപാതമായിരുന്നു. എന്നാൽ 1:40 എന്ന അനുപാതം ഇനി തുടരേണ്ടതില്ലെന്ന് കാട്ടി സർക്കാർ പുതിയ ഉത്തരവ് ഇറക്കിയതോടെ എയ്ഡഡ് സ്‌കൂൾ അധ്യാപകർ  ആശങ്കയിലായി.

ഈ ഘട്ടത്തിലാണ് ഹൈസ്‌കൂളിൽ ഉൾപ്പെടെ അധ്യാപകരുടെ തസ്തിക നഷ്ടപ്പെടുന്നുണ്ടെങ്കിൽ അതിന് പരിഹാരമുണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയത്. ജോലി സംബന്ധിച്ച് അധ്യാപകർക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആവശ്യം.

1:40 എന്ന അനുപാതം പുനഃസ്ഥാപിച്ചില്ലെങ്കിൽ പരസ്യപ്രതിഷേധത്തിലേക്ക് കടക്കാനാണ് അധ്യാപക സംഘടനകളുടെ തീരുമാനം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News