കുസാറ്റിൽ ടെക്ക് ഫെസ്റ്റ് 'ധിഷ്ണ'യ്ക്ക് തുടക്കം

ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന പ്രദർശനത്തിൽ സ്‌കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കും

Update: 2023-11-24 13:10 GMT
Advertising

കൊച്ചി: കുസാറ്റ് സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിൽ (എസ്ഒഇ) ടെക്ക് ഫെസ്റ്റ് ധിഷ്ണയ്ക്ക് തുടക്കം. ക്യാംപസിൽ കുസാറ്റ് വൈസ് ചാൻസലർ പിജി ശങ്കരൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക വിദ്യകളും ടൂളുകളും അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കാഘട്ടത്തിൽ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും പുതിയ ആശയങ്ങൾ കണ്ടെത്താനും കഴിവുകൾ വികസിപ്പിക്കാനും മൾട്ടിഡിസിപ്ലിനറി തലത്തിൽ വിശകലനം ചെയ്യാനും വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹൂ അദ്ധ്യക്ഷനായി. ധിഷ്ണ 23- ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. ഗിരീഷ്‌കുമാരൻ തമ്പി ബി. എസ്, ധിഷ്ണ -23 ജോയിന്റ് കോർഡിനേറ്റർ ആതിര കെ.എസ്, പിടിഎ അസോസിയേഷൻ സെക്രട്ടറി ഡോ. രാധാകൃഷ്ണപണിക്കർ എം. ആർ., ധിഷ്ണ-23 കൺവീനർ വിനയ് വിനയ് ചേലക്കൽ തുടങ്ങിയവർ സംസാരിച്ചു. നവംബർ 26 വരെയാണ് ഫെസ്റ്റ്.

പാനൽ ചർച്ചകൾ, ടെക്നിക്കലും നോൺ ടെക്നിക്കലുമായ മത്സരങ്ങൾ, ടെക്നിക്കൽ ഇന്നവേഷൻ പ്രദർശനങ്ങൾ കൂടാതെ പ്രശസ്ത ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാന സന്ധ്യ, അമ്പതിൽപരം വിവിധ വാഹനങ്ങൾ അടങ്ങിയ ഓട്ടോഷോ, യൂറോപ്യൻ റോവർചലഞ്ചിൽ വിജയികളായ ടീമിന്റെ മാർസ് റോവർ, കുസാറ്റിലെ റഡാർ കേന്ദ്രവുമായി സഹകരിച്ച് 2,00,000 അടി ഉയരത്തിൽ എന്ന റെക്കോർഡ് നേട്ടത്തിനായി പറപ്പിക്കുന്ന എയർ ബലൂൺ, ബഹിരാകാശത്തെ മനുഷ്യവാസ സാധ്യതകൾ കാണിക്കുന്ന സ്പേസ് കൊളോസിയം, 20- ൽ പരം പാരലൽ വർക്ക് ഷോപ്പുകൾ എന്നിവ ധിഷ്ണയുടെ ആകർഷണങ്ങളാകും. മത്സരത്തിൽ വിജയികളാകുന്നവർക്ക് 3 ലക്ഷം രൂപയ്ക്കുള്ള സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ഏക്കറോളം വരുന്ന ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന പ്രദർശനത്തിൽ സ്‌കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News