മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ ക്ഷേത്ര ജീവനക്കാരുടെ പ്രതിഷേധം

മലബാറിലെ ക്ഷേത്ര ജീവനക്കാരോട് മാത്രമുള്ള ദേവസ്വം ബോര്‍ഡിന്‍റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

Update: 2022-05-30 13:36 GMT
Editor : ijas
Advertising

കോഴിക്കോട്: ക്ഷേത്ര ജീവനക്കാര്‍ക്ക് മതിയായ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ജീവനക്കാരുടെ പ്രതിഷേധം. ക്ഷേത്ര ജീവനക്കാരെ ബോര്‍ഡ് അവഗണിക്കുന്നുവെന്ന് ആരോപിച്ച് ജീവനക്കാരും കുടുംബാംഗങ്ങളും ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സംയുക്ത സമര സമിതിയാണ് കോഴിക്കോട്ടെ ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മലബാറിലെ ക്ഷേത്ര ജീവനക്കാരോട് മാത്രമുള്ള ദേവസ്വം ബോര്‍ഡിന്‍റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Full View

ശമ്പള പരിഷ്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നടപ്പിലാക്കാമെന്ന് മുന്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നാണ് സമരസമിതിയുടെ ആരോപണം. സമഗ്ര ദേവസ്വം ബില്‍ നടപ്പിലാക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ക്ഷേത്രങ്ങള്‍ ഭാഗികമായി അടച്ചിടുന്നതടക്കമുള്ള സമര രീതികളിലേക്ക് കടക്കുമെന്നും സമര സമിതി മുന്നറിയിപ്പ് നല്‍കി.

Temple workers protest against Malabar Devaswom Board

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News