സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിന തടവും പിഴയും
അയൽവീട്ടിൽ വന്ന ബന്ധുവിനെ വീട് കയറി ആക്രമിച്ചതിൽ തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി നിസാറിനെയാണ് ശിക്ഷിച്ചത്
തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിന തടവും പിഴയും. അയൽവീട്ടിൽ വന്ന ബന്ധുവിനെ വീട് കയറി ആക്രമിച്ചതിൽ തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി നിസാറിനെയാണ് ശിക്ഷിച്ചത്. അക്രമണത്തിൽ വക്കം സ്വദേശി നിസാമിന് മർദനമേറ്റിരുന്നു. 2018ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
മർദനമേറ്റ നിസാം തന്റെ ജേഷ്ടന്റെ വീട്ടിൽ വന്നപ്പോൾ പ്രതിതയായ നിസാർ നിസാം ഈ വീട്ടിൽ വന്നത് മറ്റെന്തോ ഉദ്ദേശത്തിലാണെന്ന് ആരോപിച്ചു കൊണ്ട് ഇരുമ്പു കമ്പി കൊണ്ട് നിസാമിനെയും ജേഷ്ടത്തിയെയും ജേഷ്ടത്തിയുടെ സഹോദരിയെയും വാപ്പയെയും ആക്രമിക്കുകയായിരുന്നു.
നിസാം എത്തിയതിന്റെ കാരണം മറ്റെന്തോ ആണെന്ന് കരുതിയാണ് ആക്രമിച്ചതെന്ന് നിസാർ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും കോടതി സദാചാര പൊലീസിങ്ങാണെന്ന നിരീക്ഷിക്കുകയായിരുന്നു. ഇത്തരത്തിലുള്ള അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.