എല്ലാം സ്‌പോർട്‌സ്‍മാന്‍ സ്പിരിറ്റിൽ കാണണമെന്ന് തരൂർ; വൈകുന്നേരം എല്ലാം പറയുമെന്ന് എം.കെ രാഘവൻ

'ഫോർവേഡായി കളിക്കാനാണ് തനിക്ക് താൽപര്യം'

Update: 2022-11-20 05:35 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: രാഷ്ട്രീയവും സ്‌പോട്‌സ്മാൻ സ്പിരിറ്റിൽ കാണണമെന്ന് ശശിതരൂർ. പാർട്ടിയിലെ അപ്രഖ്യാത വിലക്കിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'എല്ലാം സ്‌പോട്‌സ്മാൻ സ്പിരിറ്റിൽ കാണമെന്നാണ് ഫുട്‌ബോൾ നമ്മളെ പഠിപ്പിക്കുന്നത്. രാഷ്ട്രീയയവും അതുപോലെ കാണണം.ഫോർവേഡായി കളിക്കാനാണ് തനിക്ക് താൽപര്യം'. റെഡ് കാർഡ് തരാൻ അംപയർ ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

എം ടി വാസുദേവൻ നായരെ സന്ദർശിച്ച ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. 'എം.ടി വാസുദേവൻ നായരുമായി നടത്തിയ കൂടിക്കാഴ്ച തികച്ചും വ്യക്തപരമായിരുന്നു.അച്ഛനെയും അമ്മയെയും ഒരു നാൽപ്പത്തിയഞ്ച് വർഷമായി അറിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഞാൻ കുട്ടിയായിരുന്നപ്പോള്‍ ബോംബെയിലും കൽക്കട്ടയിലുമൊക്കെ എം.ടി വീട്ടിൽ വരാറുണ്ട്. എന്റെ ആദ്യത്തെ കഥകളൊക്കെ അദ്ദേഹം വായിച്ച് പ്രോത്സാഹിപ്പിച്ചുണ്ട്. ഐക്യരാഷ്ട്രസഭ വിട്ടതിന് ശേഷം ഞാൻ കേരളത്തിൽ പങ്കെടുത്ത ആദ്യത്തെ പരിപാടി എം.ടി നയിക്കുന്ന തുഞ്ചത്ത് എഴുത്തച്ഛൻ സ്മാരകമെമ്മോറിയലിന് വേണ്ടിയായിരുന്നെന്നും തരൂർ പറഞ്ഞു. 

അതേസമയം, ശശിതരൂരുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളെ കുറിച്ച് വൈകുന്നേരം പറയാമെന്ന് എം.കെ.രാഘവൻ എം.പിയും പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും വൈകുന്നേരത്തെ സെമിനാറിൽ പറയും. എന്തു നടന്നു,എന്തെല്ലാം നടന്നു,ശശിതരൂരിന്റെ പരിപാടിയെ കുറിച്ച് നടന്ന ചർച്ചകളെകുറിച്ചും വിശദമായി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News