പരോളിൽ ഇറങ്ങിയ പ്രതിയെ സ്കൂൾ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹത്തിന് അരികെ താൻ നിരപരാധിയാണെന്ന് എഴുതിവച്ച കത്തും കണ്ടെത്തിയിട്ടുണ്ട്

Update: 2023-02-01 07:16 GMT
accused,  parole,  dead ,school veranda, pocso
AddThis Website Tools
Advertising

പാലക്കാട്: പോക്സോ കേസിൽ ശിക്ഷ അനുഭവിക്കെ പരോളിൽ ഇറങ്ങിയ പ്രതിയെ സ്കൂൾ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെന്മാറ അയലൂർ ചേവക്കുളം പ്ലാക്കോട്ടുപറമ്പ് സുരേഷിന്റെ മകൻ രാജേഷിനെയാണ് (26) ചിറ്റിലഞ്ചേരി എം എൻ കെ എം ഹയർ സെക്കൻഡറി സ്കൂളിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടത്.

നെന്മാറ സ്റ്റേഷൻ പരിധിയിലെ പോക്സോ കേസിലെ പ്രതിയായിരുന്നു രാജേഷ്. കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കവെ മുത്തച്ഛന്റെ മരണത്തെ തുടർന്ന് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഒരു മാസത്തെ പരോൾ കോടതി അനുവദിച്ചിരുന്നു.

പരോൾ കാലാവധി 31ന് തീരാൻ ഇരിക്കെയാണ് പ്രതി മരിച്ചത്. മൃതദേഹത്തിന് അരികെ  താൻ നിരപരാധിയാണെന്ന് എഴുതിവച്ച കത്തും കണ്ടെത്തിയിട്ടുണ്ട്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

Web Desk

By - Web Desk

contributor

Similar News