എഡിജിപി വിഷയം ഉന്നയിച്ചു; പ്രതിപക്ഷ നേതാവിൻറെ മൈക് ഓഫ് ചെയ്ത് സ്പീക്കർ, പ്രതിപക്ഷം ഇറങ്ങി പോയി

പ്ലക്കാർഡുമായി പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലറങ്ങി

Update: 2024-10-07 03:54 GMT
Advertising

തിരുവനന്തപുരം: തുടക്കത്തിൽ തന്നെ ബഹളത്തിൽ‍ മുങ്ങി നിയമസഭാ. സഭയിൽ എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കർ ഓഫ് ചെയ്തതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. ഭയമാണ് ഭയമാണ് ഭരണപക്ഷത്തിനെന്ന മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. 

സഭയിൽ മുഖ്യമന്ത്രി മറുപടി പറയുന്നതിനിടയിലും മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം രം​ഗത്തുവന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പ്രതിഷേധത്തിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. 

നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കിയതിലും പ്രതിഷേധമുയർന്നു. ചോദ്യങ്ങൾ ഉന്നയിച്ചത് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലാണെന്നും നക്ഷത്ര ചിഹ്ന ചോദ്യങ്ങൾ ഒഴിവാക്കിയത് ദൗർ ഭാഗ്യകരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News