Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പുനരധിവാസവുമായി ബന്ധപ്പെട്ട് മുപ്പതോളം തീരുമാനങ്ങളാണ് മന്ത്രിസഭ എടുത്തത്. പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനമായി. പദ്ധതി സംബന്ധിച്ച് വിശദീകരണം നടത്തുന്നതിനായി മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം 3.30ന് മാധ്യമങ്ങളെ കാണും.
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനാണ് പദ്ധതി. രണ്ട് ടൗൺഷിപ്പായി പുനരധിവാസ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചിരുന്നു. ദുരന്തബാധിതർക്ക് 1000 ചതുരശ്ര അടിയുള്ള ഒറ്റ നില വീട് നിർമിച്ച് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.