തിങ്കളാഴ്ച മുതൽ കോളേജുകള്‍ തുറക്കും; വിദ്യാർഥികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണമെന്ന് നിര്‍ദേശം
ക്ലാസുകളുടെ സമയം കോളജുകൾക്ക് തീരുമാനിക്കാം
തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കോളജുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗനിർദേശം പുറപ്പെടുവിച്ച് ഉത്തരവിറങ്ങി. വിദ്യാർഥികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
ക്ലാസുകളുടെ സമയം കോളജുകൾക്ക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കലിനുള്ള സൗകര്യം ഒരുക്കണം. ഏതെങ്കിലും രോഗങ്ങളുള്ള വിദ്യാർഥികൾ രണ്ടാഴ്ച കോളജിൽ വരേണ്ടതില്ല. വിമുഖത കാരണം വാക്സിൻ എടുക്കാത്ത അധ്യാപകരെയും വിദ്യാർഥികളെയും കോളജുകളിൽ പ്രവേശിപ്പിക്കണ്ടെന്നും നിർദേശമുണ്ട്.
18 വയസ് തികയാത്തതിനാല്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പറ്റാത്ത ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളെ വാക്‌സിനേഷന്‍ നിബന്ധനയില്‍ നിന്നും ഒഴിവാക്കും. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് നിലവില്‍ കോളേജുകളില്‍ ക്ലാസില്‍ വരാന്‍ അനുമതിയുള്ളത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ സമയമാകാത്ത വിദ്യാര്‍ഥികളെയും പ്രവേശിപ്പിക്കും.