മുൻപും വാവിട്ട വാക്കുകൾ; രണ്ടാം പിണറായി സർക്കാറിലെ വിവാദ നായകൻ

കെ-റെയിലെ സീറോ ബഫർ സോണും തീവ്രവാദ പരാമർശവും ഏറെ വിവാദമായി

Update: 2022-07-06 08:27 GMT
Advertising

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിലെ വിവാദനായകനാണ് സജി ചെറിയാൻ. കെ-റെയിലെ സീറോ ബഫർ സോണും തീവ്രവാദ പരാമർശവും ഏറെ വിവാദമായി. ദത്ത് കേസിൽ അനുപമയെയും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെയും അധിക്ഷേപിച്ചതും തിരിച്ചടിയായി..

ഒന്നാം പ്രളയ കാലത്ത് ചെങ്ങന്നൂരിന് വേണ്ടി അലമുറയിട്ട് ജനകീയനായ സജി ചെറിയാന് മന്ത്രി പദത്തിലെത്തിയ ശേഷം പലപ്പോഴും നാക്ക് പിഴച്ചു. കെ-റെയിൽ പ്രതിഷേധം കത്തിനിൽക്കുമ്പോഴായിരുന്നു സീറോ ബഫർസോൺ പരാമർശം. കെ.റെയിൽ എംഡി തന്നെ ഇത് തിരുത്തിയതോടെ മന്ത്രിക്ക് പരാമർശം പിൻവലിക്കേണ്ടി വന്നു.

Full View

കെ റെയിൽ സമരത്തിന് ഫണ്ട് ചെയ്യുന്നത് ടയർ കമ്പനികളാണെന്നും സജി ചെറിയാൻ ആരോപിച്ചു. സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ചത് എരിതീയിൽ എണ്ണയൊഴിച്ചപോലെയായി.

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ലെന്നായിരുന്നു മറ്റൊരു പരാമർശം. ദത്ത് കേസിൽ അമ്മ അനുപമയെയും സ്വർണക്കടത്ത് വിവാദങ്ങളിൽ സ്വപ്നയെയും അധിക്ഷേപിച്ചത് മന്ത്രിപദവിക്ക് കളങ്കമായി. മല്ലപ്പള്ളിയിലെ ഭരണഘടനാ നിന്ദാപ്രസംഗമാണ് അവസാനമായി ഈ ഗണത്തിൽ വന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News