സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണും
കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തൃപ്തനല്ലയെന്ന് ജയ പ്രകാശ് പറഞ്ഞു
തിരവനന്തപുരം: പൂക്കോട് സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയ പ്രകാശും അമ്മയുടെ സഹോദരനുമാണ് മുഖ്യമന്ത്രിയോട് സംസാരിക്കുക. 10 മണിക്കും 12 മണിക്കും ഇടയിലാണ് കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തൃപ്തനല്ലയെന്ന് ജയ പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. ഗൂഢാലോചനാകുറ്റവും കൊലപാതക കുറ്റവും റിപ്പോര്‍ട്ടില്‍ കൊടുത്തിരുന്നില്ലയെന്നതാണ് അതൃപ്തിക്ക് കാരണം. റിമാന്‍ഡ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അന്വേഷണത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ജയ പ്രകാശ് അറിയിച്ചു.
തന്റെ മകന്റേത് ആത്മഹത്യയല്ല കൊലപാകമണെന്ന് ജയ പ്രകാശ് ആദ്യം മുതല്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയോടും അദ്ദേഹം വ്യക്തമാക്കും.
വിവാദമായ ഈ കേസില്‍ മുഖ്യമന്ത്രി ആദ്യമായിട്ടാണ് സിദ്ധാര്‍ത്ഥന്റെ കുടുംബത്തെ കാണുന്നത്. അതേസമയം സിദ്ധാര്‍ത്ഥന്റെ കുടുംബം ഏത് തരത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടാലും അതുമായി മുമ്പോട്ടേക്ക് പോകുമെന്നും, കുറ്റവാളികള്‍ ആരുതന്നെയായാലും ഒരു തരത്തിലുള്ള പരിഗണനയുമില്ലാതെ ശിക്ഷിക്കപ്പെടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.