സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ മുറി വാടക സർക്കാർ പുതുക്കി
മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാം എന്ന ഉത്തരവ് റദ്ദാക്കി
Update: 2021-07-08 09:19 GMT
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ മുറി വാടക സർക്കാർ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗം ആയി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ് എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
മുറി വാടക 2645 മുതൽ 9776 രൂപ വരെ. പുതിയ നിരക്കുകൾ നിശ്ചയിച്ച ഉത്തരവ് നടപ്പാക്കാൻ അനുമതി. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാം എന്ന ഉത്തരവ് റദ്ദാക്കി.