ബഫർ സോൺ പരാതി നൽകുന്നതിന് 2021 ൽ തയ്യാറാക്കിയ ഭൂപടം ഇന്നുതന്നെ സർക്കാർ പ്രസിദ്ധീകരിക്കും

സർക്കാർ വെബ്‌സൈറ്റുകളിലും പഞ്ചായത്തുകളിലും ഇത് ലഭ്യമാക്കും. ബഫർസോൺ പരാതി നൽകുന്നതിന് ഈ ഭൂപടമാണ് ഉപയോഗിക്കുക

Update: 2022-12-21 09:55 GMT
Advertising

ബഫർ സോൺ പരാതി നൽകുന്നതിന് 2021 ൽ തയ്യാറാക്കിയ ഭൂപടം ഇന്നുതന്നെ സർക്കാർ പ്രസിദ്ധീകരിക്കും. സർക്കാർ വെബ്‌സൈറ്റുകളിലും പഞ്ചായത്തുകളിലും ഇത് ലഭ്യമാക്കും. ബഫർസോൺ പരാതി നൽകുന്നതിന് ഈ ഭൂപടമാണ് ഉപയോഗിക്കുക. ഈ ഭൂപടത്തിൽ പ്രധാനമായും രണ്ട് കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്.

ഒന്ന് സീറോ ബഫർസോൺ മേഖലയായി കേരളത്തെ തിരിച്ചിട്ടുണ്ട്. ജനവാസ മേഖലകൾ, കെട്ടിടങ്ങൾ എല്ലാമുള്ള സ്ഥലങ്ങൾ സീറോ ബഫർസോണായും വനമേഖയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് ബഫർസോണായും തീരുമാനിച്ചാണ് ഭൂപടം തയ്യാറാക്കിയത്. ഓൺലൈനായാണ് യോഗം ചേർന്നത്. റവന്യു മന്ത്രിയും വനം മന്ത്രിയും തദ്ദേശ മന്ത്രിയും യോഗത്തിൽ പങ്കെടുത്തിരുന്നു.

Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News