കാറിടിച്ച് വഴിയാത്രക്കാരി മരിച്ച സംഭവം: പൊലീസുകാരന് സസ്പെൻഷൻ
വാഹനം നിർത്താതെ പോയ ലിതേഷിനെ നാട്ടുകാർ തടഞ്ഞു നിർത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു
Update: 2024-07-04 11:19 GMT
കണ്ണൂർ: ഏച്ചൂരിൽ പൊലീസുകാരൻ ഓടിച്ച കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സി.പി.ഒ ലിതേഷിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ എം. അജിത് കുമാർ സസ്പെൻഡ് ചെയ്തത്.
മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബിൽ കലക്ടറായ ബി ബീനയാണ് മരണപ്പെട്ടത്. റോഡിന്റെ ഇടതുവശത്തുകൂടെ നടന്നു പോവുകയായിരുന്ന ബീനയെ പുറകിലൂടെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സൈഡിലേക്ക് തെറിച്ചു വീണ ബീന തത്ക്ഷണം മരിക്കുകയായിരുന്നു. വാഹനം നിർത്താതെ പോയ ലിതേഷിനെ പിന്നീട് നാട്ടുകാർ തടഞ്ഞു നിർത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.