ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ വിദ്യാർഥികളെ തോൽപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

സർവകലാശാലാ രജിസ്ട്രാർ 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ.ബൈജൂനാഥ് ആവശ്യപ്പെട്ടു.

Update: 2023-07-05 16:11 GMT
Editor : anjala | By : Web Desk
Advertising

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ബിരുദ ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ വിദ്യാർത്ഥികളെ തോൽപ്പിച്ച് ഫലം പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സർവകലാശാലാ രജിസ്ട്രാർ 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ.ബൈജൂനാഥ് ആവശ്യപ്പെട്ടു.

സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യൂക്കേഷനിൽ രജിസ്റ്റർ ചെയ്ത് പന്തളം, പേരയം എൻ എസ് എസ് കോളേജ് സെന്ററുകളിൽ ബി.എ മലയാളം പരീക്ഷ എഴുതിയ നൂറോളം വിദ്യാർത്ഥികളാണ് തോറ്റത്.ഉത്തരകടലാസ് സെൻ്ററുകളിൽ നിന്ന് കൊണ്ടുപോയിട്ടില്ലെന്നാണ് വിവരം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News