കളമശ്ശേരി നഗരസഭയില്‍ എൽ.ഡി.എഫിൻറെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഭരണമാണെന്ന് ചൂണ്ടികാട്ടിയാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്
Update: 2022-12-05 12:06 GMT
കൊച്ചി: യു.ഡിഎഫ് ഭരിക്കുന്ന കളമശ്ശേരി നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഭരണമാണെന്ന് ചൂണ്ടികാട്ടിയാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
യു.ഡിഎഫ് കൗൺസിലറും വിദ്യഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ സുബൈറിൻറെ പിന്തുണയോട് കൂടിയാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 22 പേരുടെ പിന്തുണയോടെ പ്രമേയം ചർച്ചക്കെടുത്തതിന് ശേഷം വോട്ടെടുപ്പിലേക്ക് നീങ്ങിയപ്പോള്‍ രണ്ട് അംഗങ്ങള്‍ വിട്ടു നിൽക്കുകയായിരുന്നു. ബി.ജെ.പി അംഗവും ഒരു യു.ഡി.എഫ് അംഗവുമാണ് വിട്ടുനിന്നത്. 42 അംഗ കൗൺസിലിൽ 21 അംഗങ്ങളാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്.