മുട്ടിൽ മരം കൊള്ള കേസിലെ മുഖ്യ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

മരം കൊള്ള കേസിലെ മുഖ്യ പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിച്ചത്

Update: 2021-08-06 05:50 GMT
Editor : Roshin | By : Web Desk
Advertising

മുട്ടിൽ മരം കൊള്ള കേസിലെ മുഖ്യ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. വിവാദ ഉത്തരവിന്‍റെ മറവിൽ മരം മുറി നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ പ്രദേശങ്ങളിലും വാഴവറ്റയിലെ പ്രതികളുടെ വീട്ടിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

മരം കൊള്ള കേസിലെ മുഖ്യ പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിച്ചത്. ആദ്യം വിവാദ ഉത്തരവിന്‍റെ മറവിൽ വ്യാപകമായി ഈട്ടി മരങ്ങൾ മുറിച്ച സ്വർഗ്ഗംകുന്ന്, കുപ്പാടി എന്നിവിടങ്ങളിലെത്തിച്ച പ്രതികളെ ശേഷം വാഴവറ്റയിലെ വീട്ടിലെത്തിച്ചും തെളിവെടുത്തു. ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയിലായിരുന്നു നടപടികൾ. രണ്ട് ദിവസമായി പ്രത്യേക അന്വേഷണ സംഘം പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

അനധികൃതതമായി മരം മുറിച്ചിട്ടില്ലെന്നും രേഖകളിൽ കൃത്രിമം കാണിച്ചിട്ടില്ലെന്നും സർക്കാർ ഉത്തരവ് പ്രകാരം സ്വന്തം ഭൂമിയിലെയും സമീപത്തെയും ഈട്ടി മരങ്ങളാണ് മുറിച്ചതെന്നും ഇതിന് രേഖകൾ ഉണ്ടെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ ആവർത്തിച്ചു. മോഷണം, വ്യാജ രേഖ ചമക്കൽ, വഞ്ചന തുടങ്ങിയ വകുപ്പുകളിലായി 42 കേസുകളാണ് പ്രതികൾക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയതത്. അഗസ്റ്റിൻ സഹോദരങ്ങളടക്കം ആറ് പേരാണ് മുട്ടിൽ മരം കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്. വനം വകുപ്പും ഉടൻ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും.


Full View


Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News