പ്രധാന അധ്യാപിക താക്കോലുമായി കടന്നു കളഞ്ഞു; സ്കൂളിന്റെ പ്രവർത്തനം താളം തെറ്റി

'ഒരു മാസമായിട്ടും താക്കോൽ തിരികെ തരാൻ അധ്യാപിക തയ്യാറായിട്ടില്ല'

Update: 2024-06-20 04:55 GMT
The Principal gone away with the key
AddThis Website Tools
Advertising

എറണാകുളം: കാഞ്ഞിരമറ്റത്ത് സസ്പെൻഷനിലായിരുന്ന പ്രധാനധ്യാപിക താക്കോലുകളുമായി കടന്നുകളഞ്ഞതോടെ സ്കൂളിൻ്റെ പ്രവർത്തനം താളം തെറ്റിയതായി പരാതി. കാഞ്ഞിരമറ്റം കെ.എം.ജെ. പബ്ലിക്ക് സ്കൂളിലെ പ്രധാനധ്യാപികയായിരുന്ന ലൗലി വിനോദാണ് കംപ്യൂട്ടർ, സയൻസ് ലാബുകളുടെയും പ്രിൻസിപ്പാൾ റൂമിൻ്റെയും താക്കോലുമായി കടന്നു കളഞ്ഞത്.

വ്യാജരേഖ ചമച്ചാണ് ജോലിയിൽ പ്രവേശിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കെ.എം.ജെ. പബ്ലിക്ക് സ്കൂളിലെ പ്രധാനധ്യാപികയായിരുന്ന ലൗലി വിനോദിനെ സസ്പെൻഡ് ചെയ്തത്. പിന്നാലെയാണ് ലൗലി താക്കോലുമായി കടന്നു കളഞ്ഞത്.

ഒരു മാസമായിട്ടും താക്കോൽ തിരികെ തരാൻ അധ്യാപിക തയ്യാറായിട്ടില്ലെന്നാണ് പരാതി. സ്കൂളിന്റെ പ്രവർത്തനം താളം തെറ്റിയതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. സ്കൂൾ അധികൃതർ മുളന്തുരുത്തി പൊലീസിനും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News