'ചോദ്യ പേപ്പർ ആവർത്തിച്ചത് കനത്ത വീഴ്ച'; കണ്ണൂർ സർവകലാശാലയിലെ ചോദ്യ പേപ്പർ ആവർത്തനത്തിൽ ഇടപെടുമെന്ന് ഗവർണർ
'വീഴ്ചയുടെ ധാർമിക ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കണം'
Update: 2022-04-24 07:38 GMT
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ ചോദ്യ പേപ്പർ ആവർത്തനത്തിൽ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മുൻ വർഷങ്ങളിലെചോദ്യ പേപ്പർ ആവർത്തിച്ചത് സർവകലാശാലയുടെ കനത്ത വീഴ്ചയാണ്. വീഴ്ചയുടെ ധാർമിക ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കണം. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയുടെ വക്കിലാണെന്നും ഗവർണർ പറഞ്ഞു .
കണ്ണൂർ സർവ്വകലാശാല ബി.എസ്.സി ബോട്ടണി പരീക്ഷയിലും സൈക്കോളജി മൂന്നാം സെമസ്റ്റർ പരീക്ഷയിലുമാണ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു വന്നത്. ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറിൽ മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ അതേ പടിയാണ് ആവർത്തിച്ചു വന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ ചോദ്യപേപ്പറിലെ 98 ചോദ്യങ്ങളും ആവർത്തിച്ചു വന്നു.