അട്ടപ്പാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ നിയമസഭാ സമിതി സന്ദര്‍ശനം നടത്തി

ഊര് സന്ദര്‍ശനത്തില്‍ ഐ.ടി.ഡി.പി, ആരോഗ്യം, എക്‌സൈസ്, ഐ.സി.ഡി.എസ്, കുടുംബശ്രീ, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Update: 2021-12-22 02:14 GMT
Editor : ijas
Advertising

അട്ടപ്പാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ നിയമസഭാ സമിതി സന്ദര്‍ശനം നടത്തി. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയും ശിശുമരണം നടന്ന ഊരുകളും എം.എല്‍എമാര്‍ സന്ദര്‍ശിച്ചു. ശിശുമരണം നടന്ന പശ്ചാത്തലത്തിലാണ് പട്ടികജാതി-പട്ടിക വര്‍ഗ്ഗ ക്ഷേമ നിയമസഭാസമിതി ചെയര്‍മാന്‍ ഒ.ആര്‍ കേളുവും അംഗങ്ങളായ കടകംപള്ളി സുരേന്ദ്രന്‍, എ.പി അനില്‍കുമാര്‍, പി.പി സുമോദ്, എ രാജ, വിആര്‍ സുനില്‍കുമാര്‍ എന്നിവരും അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയത്. തെക്കേ ചാവടിയൂര്‍, വടക്കോട്ടത്തറ ഊരുകളും, തെക്കെ ചാവടിയൂരിലെ കമ്മ്യൂണിറ്റി കിച്ചനും, അങ്കണവാടിയും നിയമസഭ സമിതി അംഗങ്ങൾ സന്ദര്‍ശിച്ചു.

Full View

ഊരുകളില്‍ ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ നേരില്‍ കണ്ട് അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും ഭക്ഷണക്രമത്തെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞു. ഊരുകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കായി കളിക്കളമൊരുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഐ.റ്റി.ഡി.പി പ്രോജക്റ്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അട്ടപ്പാടിയിൽ മദ്യനിരോധനം ഫലപ്രദമല്ലെന്നും വ്യാജമദ്യത്തിന്‍റെ ഒഴുക്ക് തടയാൻ നടപടി സ്വീകരിക്കണമെന്നതടക്കം ഉള്ള ശിപാർശകൾ സർക്കാറിന് നൽകും.

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലും സമിതി സന്ദര്‍ശനം നടത്തി. ഊര് സന്ദര്‍ശനത്തില്‍ ഐ.ടി.ഡി.പി, ആരോഗ്യം, എക്‌സൈസ്, ഐ.സി.ഡി.എസ്, കുടുംബശ്രീ, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News