കായികമേളാ ചാമ്പ്യനായിട്ടും ഹിജാബ് ധരിച്ചതിനാൽ കോളേജ് മാസികയിൽ ഇടംകിട്ടിയില്ല; അനുഭവം പങ്കുവെച്ച് സാമൂഹിക പ്രവർത്തക
തിരുവനന്തപുരത്ത് സിറോ മലങ്കര കാത്തലിക് ചർച്ച് മാനേജ്മെൻറിന്റെ കീഴിലുള്ള എയ്ഡഡ് സ്ഥാപനമായ മാർ തിയോഫിലസ് ട്രൈനിങ് കോളേജിൽ 1994 ൽ ബി.എഡ് ചെയ്തപ്പോഴുള്ള അനുഭവം ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻറ് പി.വി റഹ്‌മാബിയാണ് പങ്കുവെച്ചത്
ബിഎഡ് കോളേജ് കായികമേളാ ചാമ്പ്യനായിട്ടും ഹിജാബ് ധരിച്ചതിനാൽ കോളേജ് മാസികയിൽ ഇടംപിടിക്കാതെ പോയ അനുഭവം പങ്കുവെച്ച് സാമൂഹിക പ്രവർത്തക. തിരുവനന്തപുരത്ത് സിറോ മലങ്കര കാത്തലിക് ചർച്ച് മാനേജ്മെൻറിന്റെ കീഴിലുള്ള എയ്ഡഡ് സ്ഥാപനമായ മാർ തിയോഫിലസ് ട്രൈനിങ് കോളേജിൽ 1994 ൽ ബി.എഡ് ചെയ്തപ്പോഴുള്ള അനുഭവം ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻറ് പി.വി റഹ്‌മാബിയാണ് പങ്കുവെച്ചത്. 2014ൽ Gio Kerala പുറത്തിറക്കിയ In the name of secularism' എന്ന ഡോക്യുമെന്ററിയിൽ നിന്നുള്ള ഭാഗം ഇവർ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുകയായിരുന്നു.
വളരെ കുറച്ച് മുസ്‌ലിം വിദ്യാർഥികളുണ്ടായിരുന്ന കാമ്പസിൽ ഹിജാബിന് ലിഖിതമോ അലിഖിതമോ ആയി നിയന്ത്രണങ്ങളില്ലായിരുന്നു. എന്നാൽ ചിലരുടെ ഇടപെടലുകൾ ഇവർക്ക് പ്രയാസമുണ്ടാക്കുകയായിരുന്നു. ഹിജാബ് ധരിച്ച ഇവർക്ക് അഡ്മിഷൻ എടുക്കാനെത്തിയപ്പോൾ തന്നെ ദുരനുഭവമുണ്ടായി. ഈ അനുഭവം വീഡിയോയിൽ ഇവർ വ്യക്തമാക്കുന്നുണ്ട്.
''അഡ്മിഷനായി കൂടിക്കാഴ്ച നടത്തുന്ന അധ്യാപികയെ കുറിച്ച് മുമ്പ് കയറിയവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞിരുന്നത്. എന്നാൽ ഞാൻ സാരിയും മഫ്തയുമിട്ട് എത്തിയപ്പോൾ അവിടുത്തെ ടീച്ചറുടെ മുഖം കരുവാളിച്ചു. മഫ്തയെന്തിനെന്ന് ചോദ്യമുയർത്തി. ഞാൻ മിണ്ടാതെ നിന്നു'' -റഹ്‌മാബി ടീച്ചർ പറഞ്ഞു.
എന്നാൽ ആദ്യ അനുഭവം മനസ്സിൽ കൊണ്ടു നടക്കാതെ ഇവർ കോളേജിൽ പഠനം തുടങ്ങി. എല്ലായിടത്തും ഹിജാബണിഞ്ഞ് തന്നെ സജീവമായി ഇടപെട്ടു. പിന്നീട് വന്ന കായികമേളയിലും അപകർഷതയില്ലാതെ തന്നെ പങ്കെടുത്തു. പക്ഷേ പിന്നീടും ദുരനുഭവമുണ്ടായി. അക്കാര്യം ഇവർ പറയുന്നു. 'മഫ്തയിട്ട് തന്നെ കായിക മത്സരങ്ങളിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ വലിയ ഗ്രൗണ്ടിൽ വാശിയോടെ ഓടി. 100ഉം 200ഉം 400 ഉം മീറ്ററുകൾ ഓടി വിജയിച്ചു. ചാമ്പ്യൻ പട്ടവും ലഭിച്ചു. പക്ഷേ, സാധാരണ എല്ലാവട്ടവും കോളേജ് മാഗസിനിൽ വന്നിരുന്ന ചാമ്പ്യന്മാരുടെ പടം ആ പ്രാവിശ്യം കൊടുത്തില്ല'' പി.വി റഹ്‌മാബി കൂട്ടിച്ചേർത്തു.
The social worker shared her experience of wearing a hijab despite being a B.Ed. College Sports Champion and not being featured in a college magazine.