പൊലീസിൽ കുഴപ്പക്കാരുണ്ട്, അവരെ നിയന്ത്രിക്കും: മുഖ്യമന്ത്രി

സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം

Update: 2022-02-16 14:42 GMT
Advertising

പൊലീസിൽ കുഴപ്പക്കാരുണ്ടെന്നും അവരെ ശ്രദ്ധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം. സമ്മേളനത്തിൽ പൊലീസിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എൻസിപി ഘടകകക്ഷിയാണെന്നും കുട്ടനാട് എംഎൽഎയെ നിയന്ത്രിക്കാൻ പോകേണ്ടെന്നും സിപിഐയെ ശത്രുതയോടെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ സിപിഎമ്മിലുള്ള വിഭാഗീയത അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു ജില്ലയിലും കാണാത്ത പ്രശ്‌നങ്ങളാണ് ആലപ്പുഴയിലെന്നും അവസാനിപ്പിച്ച വിഭാഗീയത പുതിയ രൂപത്തിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില സഖാക്കളെക്കുറിച്ച് പറഞ്ഞ വിമർശനങ്ങൾ ശരിയാണോയെന്ന് അവർ തന്നെ പരിശോധിക്കണംമെന്നും അത് കൂടുതൽ തെളിമയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയത എവിടെയൊക്കെ ഉണ്ടെന്നും ആരൊക്കെയെന്നും നേതൃത്വത്തിന് കൃത്യമായി അറിയാമെന്നും അവ തിരുത്തണമെന്നും അല്ലെങ്കിൽ തിരുത്തിക്കുമെന്നും പിണറായി ഓർമിപ്പിച്ചു. അരൂർ ഉപ തെരഞ്ഞെടുപ്പിൽ വിഭാഗീയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും പറഞ്ഞു.

അതേസമയം, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസറിനെ നിലനിർത്താൻ സമ്മേളനം തീരുമാനിച്ചു. ഡി ലക്ഷ്മണൻ, ബി രാജേന്ദ്രൻ,വിശ്വംഭരപണിക്കർ എന്നിവരെ ജില്ല കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന സമിതി അംഗമായ സജി ചെറിയാൻ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവായി. ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ രാഹുൽ, പ്രസിഡന്റ് ജയിംസ് സാമുവൽ. കുട്ടനാട് ഏരിയ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണൻ ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരെ ഉൾപ്പെടുത്തി. 46 അംഗ ജില്ലാ കമ്മിറ്റിയാണ് രൂപവത്കരിച്ചത്.

Full View

There are troublemakers in the police and they will be controlled: CM

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News