തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ
മേയറുടെ പേരിലുള്ള കത്ത് പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല.
Update: 2022-11-30 08:47 GMT
തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ആവർത്തിച്ച് സർക്കാർ. ആരോപണം മേയർ ആര്യ രാജേന്ദ്രൻ നിഷേധിച്ചതാണ്. നിഗൂഢമായ കത്തിന്റെ പേരിൽ കൂടുൽ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഹരജിയിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റി.
അതേസമയം മേയറുടെ പേരിലുള്ള കത്ത് പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. കത്ത് താൻ എഴുതിയതല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മേയർ. എന്നാൽ മേയറുടെ പേരിൽ വ്യാജ കത്ത് തയ്യാറാക്കിയത് ആരെന്ന ചോദ്യത്തിന് പാർട്ടിക്കും വ്യക്തമായ മറുപടിയില്ല.