തിരുവനന്തപുരം നഗരസഭ: ബി.ജെ.പി കൗൺസിലർമാരുമായി മേയർ നടത്തിയ ചർച്ച പരാജയം
Update: 2021-10-04 12:18 GMT
തിരുവനന്തപുരം നഗരസഭയിൽ സമരം ചെയ്യുന്ന ബി.ജെ.പി കൗൺസിലർമാരുമായി മേയർ നടത്തിയ ചർച്ച പരാജയപ്പെട്ടു. നികുതി തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ചർച്ചക്ക് ശേഷം ബിജെപി കൗൺസിലർമാർ പറഞ്ഞു.നികുതി തട്ടിപ്പിൽ ക്രിമിനൽ കേസെടുക്കാൻ നഗരസഭ പ്രമേയം പാസാക്കണമെന്നും, കുടിശ്ശികയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു ബി.ജെ.പിയുടെ പ്രധാന ആവശ്യം. നഗരസഭയിൽ ജനങ്ങൾ അടച്ചിട്ടുള്ള പണം നഷ്ടമായിട്ടില്ലെന്നും കുടിശിക ഉള്ളവരുടെ പേരുകൾ വാർഡ് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുമെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു