ഈ അവഗണന ക്രൂരതയാണ്, സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോടും: ഷാഫി പറമ്പിൽ

ക്രിക്കറ്റിൽ ഇന്ത്യയുടെ തുടർച്ചയായ തോൽവി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമർശം

Update: 2022-12-07 17:55 GMT
Editor : afsal137 | By : Web Desk
Advertising

ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എം.എൽ.എ. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ ടാക്റ്റിക്‌സ് മാഹാത്മ്യം പറഞ്ഞവരിപ്പോൾ ന്യൂസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഈ അവഗണന സഞ്ജുവിനോട് മാത്രമല്ല, രാജ്യത്തെ ക്രിക്കറ്റിനോട് കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിക്കറ്റിൽ ഇന്ത്യയുടെ തുടർച്ചയായ തോൽവി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമർശം.

Full View

ബംഗ്ലാദേശിനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ നിരയ്ക്ക് തുടക്കത്തിൽ തന്നെ പിഴച്ചിരുന്നു. സൂപ്പർ താരം വിരാട് കോഹ്ലി അഞ്ച് റൺസും ശിഖർ ധവാൻ എട്ടിനും പുറത്തായി വാഷിങ് ടൺ സുന്ദർ 11 കെ.എൽ രാഹുൽ 14 റൺസെടുത്തും കൂടാരം കയറി. നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ശ്രേയസും അക്സറും ക്രീസിൽ നിലയുറപ്പിച്ചതോടെയാണ് ഇന്ത്യ കളിയിലേക്ക് തിരിച്ചെത്തിയത്. 113 റൺസാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. ഇരുവരുടേയും ബാറ്റിങ് ഇന്ത്യയെ കരകയറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും മെഹ്ദി ഹസൻ ശ്രേയസിനെ (82) കൂടാരം കയറ്റി. തൊട്ടുപിന്നാലെ അക്‌സറിനെയും (56) വീഴ്ത്തി ബംഗ്ലാ കടുവകൾ കളി തിരിച്ചുപിടിക്കുകയായിരുന്നു.

പിന്നാലെ എത്തിയ ദീപക് ചഹാറും മുഹമ്മദ് സിറാജും ബംഗ്ലാ വീര്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞു കൂടാരം കയറി. അപ്പോഴാണ് രക്ഷനാവുമെന്ന് തോന്നിപ്പിച്ച് ക്യാപ്റ്റൻ രോഹിത് കളം നിറഞ്ഞത്. കൈവിട്ട് പോയ കളി തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷ ഇന്ത്യൻ ക്യാമ്പിൽ സമ്മാനിച്ച ഇന്നിങ്സായിരുന്നു രോഹിത് പുറത്തെടുത്തത് നേരിട്ട ബൗളുകളെല്ലാം ബൗണ്ടറി കടത്തി ബംഗ്ലാദേശിനെ വിറപ്പിച്ചു. രോഹിത് 28 പന്തിൽ 51 റൺസാണ് നേടിയത്. അവസാന ബോളിൽ ആറ് റൺസ് വേണ്ടിയിരുന്ന മത്സരത്തിൽ തോൽവി സമ്മതിച്ച് മടങ്ങി. ഇബാദത്ത് ഹുസൈനും മെഹ്ദി ഹസനുമാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഇബാദത്ത് മൂന്ന് വിക്കറ്റും മെഹ്ദി ഹസനും ഷക്കീബുൽ ഹസനുംരണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഏകദിനത്തിൽ കരുത്തന്മാരടങ്ങിയ ഇന്ത്യൻ സംഘത്തെ അവസാന വിക്കറ്റിൽ തകർത്ത മെഹിദി ഇത്തവണ സെഞ്ച്വറിയുമായാണ് ബംഗ്ലാദേശിന്റെ രക്ഷകനായത്.

ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:-

ഇതിനിടയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനോട് രണ്ട് ഏകദിന മത്സരങ്ങൾ അടുപ്പിച്ച് തോറ്റു. കോഹ്ലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ. പരമ്പരയും നഷ്ടമായി.സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ 'ടാക്റ്റിക്‌സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോട്.

Indian Cricket Team Open your eyes

Sanju Samosn deserves his place in the team.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News