മസാല ബോണ്ട് കേസ്: ഐസകിന്റെയും കിഫ്ബിയുടെയും ഹരജികൾ മാറ്റി, വേനലവധിക്കുശേഷം പരിഗണിക്കും

ഐസക്കിന്റെ മൊഴി എടുത്തെങ്കിൽ മാത്രമെ മറ്റ് ചിലർക്ക് സമൻസ് അയക്കാൻ കഴിയുവെന്ന് ഇ.ഡി

Update: 2024-03-26 09:06 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: മസാല ബോണ്ട് കേസിൽ ഇ.ഡി സമൻസ് ചോദ്യംചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹരജികൾ മാറ്റി. വേനലവധിക്കുശേഷമായിരിക്കും ഹരജി പരിഗണിക്കുകയെന്ന് ഹൈക്കോടതി അറിയിച്ചു. സമൻസ് എന്തിനാണെന്ന ഐസകിന്റെ ചോദ്യത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചെന്ന് ഇ.ഡി  കോടതിയെ അറിയിച്ചു.

മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമ ലംഘനങ്ങൾ തോമസ് ഐസക്കിന് അറിവുണ്ടായിരുന്നെന്ന് സംശയിക്കുന്നതായി ഇ.ഡി സത്യവാങ്മൂലത്തിൽ ആവർത്തിച്ചു. കിഫ്ബിയുടെ രേഖാമൂലമുള്ള മറുപടിയിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഐസക്കിന്റെ മൊഴി എടുത്തെങ്കിൽ മാത്രമെ മറ്റ് ചിലർക്ക് സമൻസ് അയക്കാൻ കഴിയൂ. അന്വേഷണ നടപടികളിൽ കോടതി സ്റ്റേ അനുവദിക്കാത്തതുകൊണ്ടാണ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത്. ഇ .ഡി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങൾക്കു മുന്നിൽ കോടതിയേയും അധികാരികളെയും വെല്ലുവിളിക്കുന്നുവു​ന്നും ഇ.ഡി സത്യവാങ്മൂലത്തിൽ പറഞ്ഞു.

ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. അന്വേഷണവുമായി കിഫ്ബി സഹകരിക്കുന്നുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്ബി അറിയിച്ചു. എന്തിനാണ് സമൻസ് അയച്ചതെന്ന് ഇ.ഡി വ്യക്തമാക്കണമെന്ന് ഐസക് ആവശ്യപ്പെട്ടു. തുടർന്നാണ് വേനലവധിക്കുശേഷം മെയ് 22ന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റിയത്. ആ കാലയളവിനിടയിൽ അടിയന്തര സാഹചര്യമുണ്ടായാൽ ഹരജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

സമൻസ് ചോദ്യംചെയ്തുള്ള ഐസകിന്റെ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും സമൻസ് അയച്ചത് എന്തിനാണെന്നായിരുന്നു ഐസക് ചോദിച്ചത്. കഴിഞ്ഞ തവണ ഐസകിന്റെ ഹരജി പരിഗണിക്കവെ ഇക്കാര്യം അറിയിക്കാൻ ഇ.ഡി കൂടുതൽ സാവകാശം തേടിയിരുന്നു. കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിനുശേഷമാണ് പുതിയ സമൻസ് നൽകിയതെന്നാണ് ഇ.ഡിയുടെ വിശദീകരണം.

Full View

Summary: Thomas Isaac and KIIFB's pleas challenging ED summons in Masala bond case adjourned to summer vacation

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News