ഇ.ഡിയുടെ പുതിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയിൽ

ഇ.ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസക് ഹരജി സമർപ്പിച്ചത്.

Update: 2024-03-27 17:36 GMT

തോമസ് ഐസക്

Advertising

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച പുതിയ സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയിൽ. ഏപ്രിൽ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പാണ് ഇന്ന് ഇ.ഡി നോട്ടീസ് നൽകിയത്. മസാലബോണ്ട്-കിഫ്ബി കേസിൽ ഏഴാം തവണയാണ് ഇ.ഡി ഐസക്കിന് സമൻസ് അയക്കുന്നത്.

ഇ.ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസക് ഹരജി സമർപ്പിച്ചത്. ഇത് കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. മസാല ബോണ്ട് കേസിൽ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനെതിരെ ഐസക് നൽകിയിട്ടുള്ള പ്രധാന ഹരജി മേയ് 22ന് പരിഗണിക്കാനായി കഴിഞ്ഞ ദിവസം കോടതി മാറ്റിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയാണ് താനെന്ന് ഐസക് ഹരജിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇ.ഡി ആവശ്യപ്പെട്ട രേഖകൾ കിഫ്ബി നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സമൻസ് തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണെന്നും ഐസക് ആരോപിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News