അടിമാലിയിൽ 70കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ
കൊല്ലം സ്വദേശികളായ അലക്സ്, കവിത എന്നിവരാണ് പിടിയിലായത്
Update: 2024-04-14 09:20 GMT
അടിമാലി: ഇടുക്കി അടിമാലിയിലെ 70കാരിയുടെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശികളായ അലക്സ്, കവിത എന്നിവരാണ് പിടിയിലായത്. പാലക്കാട് നിന്നാണ് പ്രതികളെ പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ഇന്നലെ രാത്രിയാണ്അടിമാലി സ്വദേശി ഫാത്തിമ കാസിം(70) നെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.വീട്ടിലെത്തിയ മകനാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിനു സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു.
കഴുത്തിന് മുറിവേൽപ്പിച്ചാണ് ഫാത്തിമ കാസിമിനെ കൊലപ്പെടുത്തിയത്. മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയിരുന്നു. തുടർന്ന് വീട് വാടകയ്ക്കു ചോദിച്ചെത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.