തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചു; നവജാത ശിശു ഉൾപ്പടെ മൂന്ന് പേർ മരിച്ചു
പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്
Update: 2023-05-18 17:14 GMT
തിരുവനന്തപുരത്തെ താമരക്കുളത്ത് കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവജാത ശിശു ഉൾപ്പടെ മൂന്ന് പേർ മരിച്ചു. മണമ്പൂർ സ്വദേശി മഹേഷ് -അനു ദമ്പതികളുടെ നാല് ദിവസം പ്രായമായ കുഞ്ഞ്, അനുവിന്റെ അമ്മ ശോഭ, ഓട്ടോ ഡ്രൈവർ സുനി എന്നിവരാണ് മരിച്ചത്. അനുവിന്റെ പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിന്റെ മാതാപിതാക്കൾക്കും പരിക്കേറ്റു.
രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണാണ് നവജാത ശിശു മരിച്ചത്.
Three people, including a newborn baby, died in a collision between a KSRTC bus and an auto in Thiruvananthapuram