തൃശൂർ കോർപറേഷൻ ബജറ്റവതരണത്തിനിടെ കയ്യാങ്കളി: പ്രതിപക്ഷം ബജറ്റ് കീറി എറിഞ്ഞു

പൊതുമുതൽ നശിപ്പിച്ച പ്രതിപക്ഷത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മേയർ എം കെ വർഗീസ്

Update: 2022-03-30 07:07 GMT
Editor : ijas
Advertising

തൃശൂർ കോർപറേഷൻ ബജറ്റവതരണത്തിനിടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. പ്രതിപക്ഷം ബജറ്റ് കീറി എറിഞ്ഞു. ബഹളത്തിനിടെ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അവതരിപ്പിച്ച ബജറ്റ് പാസ്സാക്കി. പൊതുമുതൽ നശിപ്പിച്ച പ്രതിപക്ഷത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മേയർ എം കെ വർഗീസ് പറഞ്ഞു.

ബജറ്റവതരണത്തിന് മുന്നോടിയായുള്ള വായിക്കുന്ന ഘട്ടം മുതൽ പ്രതിപക്ഷ ബഹളം തുടങ്ങി. മേയറുടെ മൈക്ക് പിടിച്ച് വാങ്ങി. ഇതോടെ ഭരണപക്ഷവും നടുത്തളത്തിൽ ഇറങ്ങി. വാക്കേറ്റം കയ്യാങ്കളിയായി. ഡെപ്യൂട്ടി മേയർ ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷം ശ്രമിച്ചതോടെ ഉന്തും തള്ളുമായി. പലരുടെയും കൈ കാലുകൾക്ക് പരിക്കേറ്റു. പൊതു മുതൽ നശിപ്പിച്ച പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, എ കെ സുരേഷ്, ലാലി ജെയിംസ് എന്നിവർക്കെതിരെ നടപടി എടുക്കുമെന്ന് മേയർ എം.കെ വർഗീസ് പറഞ്ഞു. 

Full View

തൃശൂർ മാസ്റ്റർ പ്ലാൻ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള കരട് റിപ്പോർട്ട്‌ കൗൺസിലിൽ ചർച്ച ചെയ്യാതെ കേന്ദ്ര സർക്കാരിന് കൈമാറി എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ബി.ജെ.പിയും എൽ.ഡി.എഫും ഒത്തു കളിച്ച് കോടികളുടെ അഴിമതി നടത്തുകയാണെന്നും നേതാക്കൾ പറഞ്ഞു.

Thrissur Corporation budget presentation: Opposition tore up the budget and threw it away

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News