ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് തൃശൂര്‍ മേയര്‍
പൊലീസുകാർ സല്യൂട്ട് നൽകുന്നില്ലെന്ന പരാതിയിൽ വിശദീകരണവുമായി തൃശൂർ മേയർ എം.കെ വർഗീസ്
പൊലീസുകാർ സല്യൂട്ട് നൽകുന്നില്ലെന്ന പരാതിയിൽ വിശദീകരണവുമായി തൃശൂർ മേയർ എം.കെ വർഗീസ്. തന്‍റെ നിലപാട് ചില സംഘടനകൾ വളച്ചൊടിച്ചു. ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ഉള്ള ശ്രമം വിലപ്പോകില്ല. ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്നും വർഗീസ് പറഞ്ഞു.
പൊലീസ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന തൃശൂർ മേയറുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പൊലീസ് സ്റ്റാന്‍ഡിംഗ് ഓർഡർ പ്രകാരമുള്ള പ്രോട്ടോക്കോളാണ് പാലിക്കുന്നത്. നിലവിലെ പൊലീസ് സ്റ്റാന്‍ഡിംഗ് ഓർഡറിൽ പ്രസിഡന്‍റ് ,വൈസ് പ്രസിഡന്‍റ്, ഗവർണ്ണർ എന്നിവർ കഴിഞ്ഞാൽ കേന്ദ്ര സംസ്ഥാന മന്ത്രിമാർക്കാണ് സല്യൂട്ട് നൽകേണ്ടതുള്ളൂ. കൂടാതെ മേലുദ്യോഗസ്ഥർക്കും . ഈ ഓർഡർ പ്രകാരം മേയർക്ക് സല്യൂട്ട് നൽകേണ്ടതില്ലെന്നും പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പൊലീസുകാര്‍ തന്നെ കാണുമ്പോള്‍ സല്യൂട്ട് അടിക്കുന്നില്ലെന്നായിരുന്നു മേയറുടെ പരാതി. പ്രോട്ടോകോള്‍ പ്രകാരം ഗവര്‍ണറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ പിന്നെ മേയര്‍ക്കാണ് സ്ഥാനം. എന്നാല്‍ പൊലീസുകാര്‍ ഇത് പരിഗണിക്കുന്നില്ല. മേയര്‍ വാഹനത്തില്‍ കടന്നുപോവുമ്പോള്‍ പൊലീസുകാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും മേയര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.