പരാതി പരിഹരിക്കാനാണ് നവകേരള സദസ്സെങ്കിൽ ആദ്യം പരിഹരിക്കേണ്ടത് നഗരസഭയുടേത്: തിരൂർ നഗരസഭ ചെയർ പേഴ്‌സൺ

നവകേരള സദസ്സിന് പണം നൽകാൻ സാധിക്കില്ലെന്ന് തിരൂർ നഗരസഭ ചെയർ പേഴ്‌സൺ എ.പി നസീമ

Update: 2023-11-15 16:21 GMT
Advertising

നവകേരള സദസ്സിന് പണം നൽകാൻ സാധിക്കില്ലെന്നും നഗരസഭ വളരെയധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും തിരൂർ നഗരസഭ ചെയർ പേഴ്‌സൺ എ.പി നസീമ. വളരെയധികം പ്രയാസത്തിലൂടെയാണ് നാട്ടിലെ ജനങ്ങൾ പോയികൊണ്ടിരിക്കുന്നത്. നാല് മാസമായിട്ട് പെൻഷൻ കിട്ടുന്നില്ല, ഉദ്യോഗസ്ഥർക്ക് ഒരുപാട് ജോലിയുള്ളപ്പോഴാണ് കേരളസദസ്സുമായി ബന്ധപ്പെട്ട് ജോലികൾ അവർക്ക് നൽകുന്നതെന്നും എ.പി നസീമ പറഞ്ഞു.

റിട്ടയർമെന്റ് പെൻഷൻ ഇനത്തിൽ ഏതാണ്ട് 12 കോടി രൂപയാണ് നഗരസഭ ചെലവഴിച്ചത്. ഏറ്റവും കൂടുതൽ പെൻഷൻ നൽകുന്ന മുൻസിപ്പാലിറ്റിയാണ് തിരൂർ മുൻസിപ്പാലിറ്റി. മെയിന്റനൻസ് ഗ്രാന്റ് കിട്ടാത്തത് കൊണ്ട് റോഡിന്റെയടക്കം നവീകരണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നില്ല. 2 കോടി കിട്ടാനുള്ള സമയത്ത് 24,42000 രൂപയാണ് ലഭിച്ചത്. നാല് മാസമായി പെൻഷൻ കിട്ടാത്തത് കാരണം നഗരസഭയിൽ വന്ന് കരഞ്ഞു പറയുന്നവർ നിരവധിയാണ്. പലരും കരുതുന്നത് നഗരസഭയാണ് പെൻഷൻ നൽകുന്നതെന്നാണ്. ഇതെല്ലാം കാണുമ്പോൾ മാനസികമായിട്ട് വളരെയധികം പ്രയാസമുണ്ടെന്നും എ.പി നസീമ പറഞ്ഞു.

ജനകീയ ഹോട്ടലുകളുടെ കാര്യം ഇതിലും കഷ്ടമാണ്. തിരൂർ നഗരസഭയിലെ മാത്രം ജനകീയ ഹോട്ടലുകൾക്ക് സബ്‌സിഡി ഇനത്തിൽ 12 ലക്ഷത്തോളം രൂപ കിട്ടാനുണ്ട്. പല സത്രീകളും സ്വർണം പണയം വെച്ചും മറ്റുമാണ് ഹോട്ടലുകൾ തുടങ്ങിയിട്ടുള്ളത്. എന്നാൽ സബ്‌സിഡി ലഭിക്കാത്തതിനാൽ വളരെയധികം പ്രയാസത്തിലാണ് അവർ. നവകേരള സദസ്സിൽ വരുന്ന പരാതികൾ പരിഹരിക്കാൻ കാശ് വേണം അങ്ങനെയില്ലാത്ത സാഹചര്യത്തിൽ ഈ സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തൊക്കെയാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. പരാതി പരിഹരിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ ആദ്യം പരിഹരിക്കേണ്ടത് നഗരസഭയുടെ പരാതിയാണെന്നും നസീമ കുറ്റപ്പെടുത്തി.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News