ടോൾ നിരക്ക് കൂട്ടി; പന്നിയങ്കര ടോൾ പ്ലാസയിൽ നിരക്ക് വർധന പ്രാബല്യത്തിൽ
വാളയാറിലും ടോൾ നിരക്ക് വർധിപ്പിച്ചു
Update: 2022-04-01 02:52 GMT
പാലക്കാട്; പന്നിയങ്കര ടോൾ പ്ലാസയിൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. കാർ, ജീപ്പ്, തുടങ്ങിയ ചെറിയ വാഹനങ്ങൾ കടന്നുപോകാൻ ഇനി മുതൽ 100 രൂപ നൽകണം. മടക്ക യാത്രക്കുൾപ്പെടെ 150 രൂപയാണ് ടോൾ നിരക്ക്.
ചെറിയ ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 155 രൂപയും, ഇരുഭാഗത്തേക്കും വരുന്നത് 230 രൂപയുമായി ഉയർത്തി. വലിയ ബസ്, ട്രക്ക് എന്നിവയ്ക്ക് 310 രൂപയും ഇരുഭാഗത്തേക്കുമായി 710 രൂപയും ഇനി മുതൽ നൽകണം. അതേ സമയം 50 തവണ യാത്ര ചെയ്യാൻ പാസിന് 10355 രൂപ നൽകേണ്ടി വരും.
വാളയാറിലും ടോൾ നിരക്ക് വർധിപ്പിച്ചു. പത്ത് രൂപ മുതൽ 65 രൂപവരെയാണ് കൂടിയത്. കാറുകൾക്ക് ഇരു ഭാഗങ്ങളിലേക്കും 135 എന്ന പഴയ നിരക്ക് തന്നെയാണ്. ബസ്,ലോറി എന്നിവക്ക് 65 രൂപ വരെ കൂടി. updating