കോഴിക്കോട് കൂളിമാട്ട് ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി

ഇന്നു പുലർച്ചെ 2.45നാണ് അപകടം

Update: 2023-12-24 02:35 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. കൂളിമാട് എം.ആർ.പി.എൽ എന്ന പമ്പിലാണ് അപകടം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.

ഇന്നു പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഇന്ധനം നിറയ്ക്കുന്ന മെഷീൻ പൂർണമായി തകർന്നു. പെട്രോൾ പമ്പ് ജീവനക്കാരനായ സൂരജിന്റെ കാലിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Full View

സംഭവസമയത്ത് ബസിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. യാത്രക്കാരെ ഇറക്കി തിരികെ മാവൂർ ഭാഗത്തേക്കു വരുന്നതിനിടെയായിരുന്നു അപകടം. വൻ ദുരന്തം ഒഴിവായത് ആശ്വാസകരമാണ്. മാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Summary: Tourist bus goes out of control and crashes into a petrol pump in Koolimad, Kozhikode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News