'11 മാസമായി ശമ്പളമില്ല'; ട്രാക്കോ കേബിൾസ് ജീവനക്കാരന്റെ മരണത്തിൽ മാനേജ്മെന്റിനെതിരെ കുടുംബം

ട്രാക്കോ പ്രതിസന്ധിയിൽ ജീവനക്കാരെ കുറ്റപ്പെടുത്തി വ്യവസായ മന്ത്രി പി.രാജീവ്

Update: 2024-11-30 07:34 GMT
Advertising

കൊച്ചി: ട്രാക്കോ കേബിൾസ് ജീവനക്കാരൻ ഉണ്ണിയുടെ മരണത്തിന് കാരണക്കാർ മാനേജ്മെന്റെന്ന് കുടുംബം. ശമ്പളം മുടങ്ങിയതോടെ ജീവിതം പ്രതിസന്ധിയിലായെന്ന് ബന്ധുക്കളും സഹപ്രവർത്തകരും പറഞ്ഞു. അതേസമയം, ട്രാക്കോ പ്രതിസന്ധിയിൽ ജീവനക്കാരെ കുറ്റപ്പെടുത്തുകയാണ് വ്യവസായ മന്ത്രി പി.രാജീവ്. ഉണ്ണിയുടെ മരണത്തിൽ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ട്രാക്കോ കേബിളിനു മുന്നിൽ ഐഎൻടിയുസി പ്രതിഷേധിക്കുകയാണ്.

സംസ്ഥാന പൊതുമേഖല സ്ഥാപനമായ ട്രാക്കോ കേബിൾസിൽ രണ്ട് വർഷമായി തൊഴിലാളികൾ സമരത്തിലാണ്. 11 മാസമായി ശമ്പളം പൂർണമായും മുടങ്ങി. ഇതോടെയാണ് ഉണ്ണി ഉൾപ്പടെയുള്ള തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായത്. മനോവിഷമത്തെ തുടർന്നാണ് ഉണ്ണി ജീവനൊടുക്കിയതെന്ന് ബന്ധുക്കളും സഹപ്രവർത്തകരും പറയുന്നു. 

ട്രാക്കോ കേബിൾസിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടൽ നടത്തിയിട്ടുണ്ടെന്നാണ് വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രതികരണം. പരിഹാര ശ്രമങ്ങൾക്കെതിരെ കോടതിയെ സമീപിക്കുന്നത് ജീവനക്കാരാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഉണ്ണിയുടെ മരണത്തിൽ മാനേജ്മെന്റിനോട് സർക്കാർ റിപ്പോർട്ട് തേടി. കോടിക്കണക്കിനു രൂപയുടെ ഓർഡറുകൾ ട്രാക്കോയെ തേടി എത്തുന്നുണ്ട്. എന്നാൽ, മാനേജ്മെന്റ് ഓർഡറുകൾ സ്വീകരിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News