പെൻഷൻ തട്ടിപ്പ് കേസിലെ പ്രതി അഖിൽ സി വർഗീസിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി
പെൻഷൻ ഫണ്ട് അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി 2.39 കോടി രൂപയാണ് അഖിൽ തട്ടിയത്.
കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസ് പ്രതി അഖിൽ സി വർഗീസിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി സ്ഥലംമാറ്റ ഉത്തരവിൽ ഇടംപിച്ച വാർത്ത മീഡിയവൺ ആണ് പുറത്തുവിട്ടത്. പെൻഷൻ ഫണ്ട് അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി 2.39 കോടി രൂപയാണ് അഖിൽ തട്ടിയത്.
പെൻഷൻ തട്ടിപ്പിൽ കേസെടുത്തതിനെ തുടർന്ന് അഖിൽ സി വർഗീസ് ആഗസ്റ്റ് മുതൽ ഒളിവിലാണ്. സാങ്കേതിമായ വീഴ്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്. അഖിൽ സി വർഗീസ് സിപിഎം ബന്ധമുള്ള ആളാണെന്നും ഇടത് യൂണിയൻ അംഗമാണെന്നും സർക്കാർ പ്രതിയെ സംരക്ഷിക്കുകയാണെന്നും കോൺഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ അഖിൽ തട്ടിപ്പ് നടത്തിയത് ഭരണസമിതിയുടെ പിന്തുണയോടെയാണ് എന്നായിരുന്നു സിപിഎം ആരോപണം.