'മരംകൊള്ളയിൽ മുൻ വനം-റവന്യു മന്ത്രിമാർക്കെതിരെ കേസെടുക്കണം'; ആവർത്തിച്ച് പ്രതിപക്ഷം

വിവാദ മരംമുറി ഉത്തരവിൽ മുൻ റവന്യു മന്ത്രിയെയും വനം മന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു

Update: 2021-07-04 12:37 GMT
Editor : Shaheer | By : Web Desk
Advertising

മരംകൊള്ളയിൽ മുൻ വനം-റവന്യു മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം. വിവാദ മരംമുറി ഉത്തരവിൽ മുൻ റവന്യു മന്ത്രിയെയും വനം മന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.

വിവാദ മരംമുറിക്ക് ഉത്തരവിറക്കാൻ നിർദേശം നൽകിയത് മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണെന്ന് സ്ഥിരീകരിക്കുന്ന രേഖകളുടെ പൂർണരൂപം പുറത്തുവന്നതിനു പിറകെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സംഭവത്തിൽ വനം മാഫിയയും മന്ത്രിമാരും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി. വയനാട്ടിൽനിന്ന് മരം കടത്താനും വനംമന്ത്രി കൂട്ടുനിന്നിട്ടുണ്ടെന്നും സതീശൻ ആരോപിച്ചു.

മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. വനം മാഫിയയെ സഹായിക്കുന്ന ഉത്തരവാണ് സർക്കാർ ഇറക്കിയത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കാനും ശ്രമം നടന്നു. ആരോപണവിധേയനായ ഉദ്യോഗസ്ഥൻ വനം മന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തു. സർക്കാർ നേരിട്ടാണ് മരംകൊള്ള നടത്തിയതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മരംകൊള്ളയ്ക്കുള്ള വിവാദ ഉത്തരവിന് നിർദേശം നൽകിയത് മുൻ റവന്യൂമന്ത്രിയാണെന്ന് കെ. മുരളീധരൻ എംപി ആരോപിച്ചു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News