" പ്രതിപക്ഷ നേതാവിന് മുന്നെ എത്താനുള്ള തിടുക്കം" ആരോഗ്യ മന്ത്രിക്കെതിരെ ട്രൈബൽ ആശുപത്രി സൂപ്രണ്ട്
Update: 2021-12-05 07:56 GMT
ആരോഗ്യ മന്ത്രിയെ രൂക്ഷമായി വിമർശിച്ച് കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് . മന്ത്രിക്ക് പ്രതിപക്ഷ നേതാവിന് മുന്നെ എത്താനുള്ള തിടുക്കമാണ്. ഒരുപാട് കാര്യങ്ങൾ ആവശ്യപെട്ടിട്ടും ഒന്നും നടപ്പാക്കിയില്ല . ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ പരിഗണിക്കുന്നത്.
തന്നെ കേൾക്കാതെ അഴിമതിക്കാരനാക്കാനാണ് നീക്കമെന്നും ഇല്ലാത്ത യോഗത്തിനാണ് മന്ത്രിയുടെ സന്ദർശന ദിവസം തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു .
Summary : Tribal Hospital Superintendent against Minister Veena George for "rushing to get ahead of Leader of Opposition"