തൃശൂർ ഡിസിസിയിലെ തമ്മിൽതല്ല്; ജോസ് വള്ളൂർ രാജിവെച്ചു

യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്ന് എം.പി വിൻസന്റും രാജി വെച്ചു.

Update: 2024-06-10 07:59 GMT
Editor : anjala | By : Web Desk
Advertising

തൃശൂർ: തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിലുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവെച്ചു. ഡിസിസി സംഘർഷത്തിൽ കെ.പി.സി.സി നിർദേശത്തെ തുടർന്നാണ് രാജി. ഡിസിസിയിൽ ചേർന്ന നേതൃയോഗത്തിനു ശേഷമാണ് രാജിവെച്ചത്. യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്ന് എം.പി വിൻസന്റും രാജി വെച്ചു. തൃശൂർ ഡിസിസിയിലെ സംഘർഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് വിൻസന്റ് അറിയിച്ചു.

‌ഡി.സി.സിയിലെ സംഘർഷത്തെ തുടർന്ന് പ്രസിഡന്റ് ജോസ് വള്ളൂര്‍, എം.പി വിന്‍സെന്റ് എന്നിവരുടെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് കെ.പി.സി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര നിര്‍ദേശം കെ.പി.സി.സി ഇരുനേതാക്കളെയും അറിയിക്കുകയായിരുന്നു. കൂ​ട്ട​ത്ത​ല്ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജോ​സ് വ​ള്ളൂ​രി​നെ നേ​തൃ​ത്വം ഡ​ല്‍ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു.

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News