കോഴിക്കോട്ട് രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

ആഷ്മിൽ , ഹൃദിൻ എന്നിവരാണ് മരിച്ചത്. ഒരു കുട്ടിയെ രക്ഷപ്പെടുത്തി

Update: 2022-04-16 12:36 GMT
Advertising

കോഴിക്കോട്: ഫോട്ടോ എടുക്കുന്നതിനിടെ കോഴിക്കോട് വിലങ്ങാട് പുഴയിൽ വീണ് ബന്ധുക്കളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തടയണയ്ക്ക് സമീപത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. വിലങ്ങാട് സ്വദേശികളായ ആഷ്മില്‍, ഹൃദ്വിന്‍ എന്നിവരാണ് മരിച്ചത്. ഒരു കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു.

വിലങ്ങാട് പുല്ലുവപുഴയും വാളൂക്ക് പുഴയും സംഗമിക്കുന്ന കൂടല്ലൂര്‍ കയത്തില്‍ വീണാണ് അപകടം. സമീപത്തെ തടയണ കാണാന്‍ പോയതായിരുന്നു ആഷ്മിലും ബന്ധുക്കളായ ഹൃദ്വിനും ഹൃദ്യയും. ഫോട്ടെയെടുക്കുന്നതിനിടയില്‍ പുഴയിലേക്ക് ആഷ്മിലും ഹൃദ്യയും കാല്‍വഴുതി വീണു. ഇവരെ രക്ഷിക്കാനായാണ് ഹൃദ്വിന്‍ വെള്ളത്തിലേക്ക് ചാടിയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആഷ്മിലിനെയും ഹൃദ്വിനെയും രക്ഷിക്കാനായില്ല.

ആഷ്മിലിന്‍റെ അമ്മയുടെ സഹോദരി മര്‍ലിന്‍റെ മകനാണ് ഹൃദ്വിന്‍. ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മര്‍ലിനും കുടുംബവും നാട്ടിലെത്തിയത്. ഹൃദ്യ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Full View

 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News