ഇടുക്കിയിൽ രണ്ടുവയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി

കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു

Update: 2024-06-05 13:16 GMT
Editor : banuisahak | By : Web Desk
Advertising

ഇടുക്കി: ഇടുക്കിയിൽ രണ്ടു വയസ്സുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. പൈനാവ് അൻപത്തിയാറ് കോളനിയിൽ താമസിക്കുന്ന അന്നക്കുട്ടി , കൊച്ചു മകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. 

രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമിച്ചത്. 

സന്തോഷും അന്നക്കുട്ടിയുടെ കുടുംബവും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. അന്നക്കുട്ടിയെയും ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ഇരുവരുടെയും ദേഹത്ത് പെട്രോൾ ഒഴിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുഞ്ഞിന് പതിനഞ്ച് ശതമാനം പൊള്ളലേറ്റു. ഇരുവരെയും ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News