ഇടുക്കിയിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ
ബഫർ സോൺ,നിർമ്മാണ നിരോധനം, കാർഷികഭൂപ്രശ്നങ്ങൾ, വന്യമൃഗശല്യം എന്നീ വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ
Update: 2022-11-28 01:36 GMT
ഇടുക്കി: ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. ബഫർ സോൺ,നിർമ്മാണ നിരോധനം, കാർഷികഭൂപ്രശ്നങ്ങൾ, വന്യമൃഗശല്യം എന്നീ വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. മൂലധന നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത ജില്ലയായി ഇടുക്കി മാറിയെന്നും കർഷകർക്ക് നിലനിൽപ്പില്ലാത്ത അവസ്ഥയാണെന്നും യു.ഡി.എഫ് ആരോപിക്കുന്നുണ്ട് . രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.