'ഇ.വി.എമ്മില്‍ ചിഹ്നം പതിച്ചത് കൃത്യമായ വലിപ്പത്തിലല്ല'; കൊല്ലത്ത് പരാതിയുമായി യു.ഡി.എഫ്

മറ്റ് മുന്നണി സ്ഥാനാർഥികളെ സഹായിക്കാനാണ് ഈ നീക്കമെന്ന് യു.ഡി.എഫ് ആരോപണം

Update: 2024-04-19 01:41 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർഥിയുടെ ചിഹ്നം ഇലക്ട്രോണിക് വോട്ടിങ്ങ് മെഷനിൽ പതിച്ചത് കൃത്യമായ വലിപ്പത്തിലല്ലെന്ന് പരാതി. മറ്റ് മുന്നണി സ്ഥാനാർഥികളെ സഹായിക്കാനാണ് ഈ നീക്കമെന്ന് യു.ഡി.എഫ് ആരോപണം. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചിഹ്നം പതിക്കുന്നത് ഞായറാഴ്ച വരെ നിർത്തി വെച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തയ്യാറാക്കുന്നതിനിടെയാണ് പരാതി ഉയർന്നത്. യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രന്റെ ചിഹ്നം മറ്റു സ്ഥാനാർഥികളുടെ ചിഹ്നത്തേക്കാൾ ചെറുതായിട്ടാണ് അച്ചടിച്ചതെന്നാണ് ആരോപണം. ചിഹ്നം അച്ചടിച്ചതിൽ തെളിച്ചക്കുറവുണ്ടെന്നും പരാതി ഉയർന്നു.

ജില്ലാ വരണാധികാരി കൂടിയായ കലക്ടർ എൻ ദേവീദാസിന് യു.ഡി.എഫ് പ്രതിനിധികൾ പരാതി നൽകി. ഇതോടെയാണ് ചിഹ്നം പതിക്കുന്നത് നിർത്തിവെച്ചത്. യു.ഡി.എഫ് ഉന്നയിച്ച പരാതിയെ കുറിച്ച് അന്വേഷിക്കാൻ അസി. റിട്ടേണിങ്ങ് ഓഫീസറെ ചുമതലപ്പെടുത്തി. അടുത്ത ദിവസം രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായും പ്രസ് ഉടമകളുമായി ചർച്ച ചെയ്യും. പരാതിയിൽ കഴമ്പുണ്ടെങ്കിൽ ഞായറാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News