ഇടുക്കിയിലെ ഭൂനിയമങ്ങൾ ഭേദഗതി ചെയ്യാത്തതിൽ പ്രതിഷേധം കടുപ്പിച്ച് യു.ഡി.എഫ്

സർക്കാറിന്റെ പിടിപ്പുകേടാണ് ഭൂപ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കിയതെന്നാണ് യു.ഡി.എഫിന്റെ ആരോപണം

Update: 2023-07-08 01:59 GMT
Advertising

ഇടുക്കി: ഇടുക്കിയിലെ ഭൂനിയമങ്ങൾ ഭേദഗതി ചെയ്യാത്തതിൽ പ്രതിഷേധം കടുപ്പിച്ച് യു.ഡി.എഫ്. സർക്കാറിന്റെ പിടിപ്പുകേടാണ് ഭൂപ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കിയതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. പ്രശ്‌നപരിഹാരത്തിന് പ്രത്യേക നിയമ സഭാസമ്മേളനം വിളിച്ച് ചേർക്കാൻ സർക്കാർ തയ്യാറാകണമെന്നും യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു. 2020 ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് മൂന്നാർ ട്രൈബ്യൂണലിന് കീഴിലുള്ള പ്രദേശങ്ങൾ പുനർ നിർണ്ണയം നടത്താൻ തീരുമാനിച്ചത്. നിർമാണ നിയന്ത്രണമുള്ള എട്ട് വില്ലേജുകളിൽ ആനവിലാസം വില്ലേജിനെ ഒഴിവാക്കിയതല്ലാതെ തുടർനടപടികളുണ്ടായിട്ടില്ല.

മൂന്നാറിലെ അനധികൃത നിർമാണങ്ങൾ തടയണമെന്നാവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയുടെ ഹർജിയിൽ ഹൈക്കോടതി ഇടപെടലുണ്ടായതോടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായി. മൂന്നാറുൾപ്പെടെ ഒന്പത് പഞ്ചായത്തുകളിൽ മൂന്ന് നിലയിൽ കൂടുതലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക്‌കോടതി വിലക്കേർപ്പെടുത്തി. വിവര ശേഖരണത്തിനായി അമിക്കസ് ക്യൂറിയെയുംകോടതി നിയോഗിച്ചു.

സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കോടതി ഇടപെടലിന് കാരണമെന്നാണ് യു.ഡി.എഫിന്റെ ആരോപണം. മൂന്നാർ മേഖലയെ പുനർനിർണ്ണയിച്ച് സർക്കാർ ഉത്തരവിറക്കിയാൽ മൂന്നാറുമായി ബന്ധമില്ലാത്ത ശാന്തൻപാറ , ഉടുമ്പൻചോല, വെള്ളത്തൂവൽ, ബൈസൺവാലി, പഞ്ചായത്തുകളടക്കം പകുതിയിടങ്ങളിലെ പ്രശ്‌നങ്ങൾ ഒഴിവാകും. അതിനായി നിയമനിർമാണം നടത്തണമെന്നും യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു. ഭൂപ്രശ്നങ്ങൾ പരിഹരിക്കാനുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണക്കുമെന്ന് പറഞ്ഞ യു.ഡി.എഫ് നടപടികൾ വൈകിയാൽ പ്രത്യക്ഷ സമരത്തിനൊരുങ്ങുമെന്ന മുന്നറിയിപ്പും നൽകി. 


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News