'അതിജീവിതയ്ക്കൊപ്പം' സമര പരിപാടിയില്‍ പങ്കെടുത്ത് ഉമ തോമസും ജോ ജോസഫും

എൽ.ഡി.എഫ് സർക്കാർ ഭരിക്കുമ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരില്ലെന്ന് ഉമ തോമസ്

Update: 2022-05-08 13:11 GMT
Editor : ijas
Advertising

കൊച്ചി: 'അതിജീവിതയ്‌ക്കൊപ്പം' ജനകീയ കൂട്ടായ്മയിൽ പങ്കെടുത്ത് തൃക്കാക്കരയിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയറിയിച്ചുകൊണ്ട് വഞ്ചി സ്‌ക്വയറില്‍ ജസ്റ്റിസ് ഫോർ വുമൺ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന ഉപവാസ സമര പരിപാടിയിലാണ് ഉമ തോമസും ജോ ജോസഫും പങ്കെടുത്തത്.

'അതിജീവിതയ്‌ക്കൊപ്പം'വേദിയില്‍ വരേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞ ഉമ തോമസ് പി.ടി തോമസ് അനുഭവിച്ച വേദന താൻ മാത്രമേ കണ്ടിട്ടുള്ളൂവെന്ന് പറഞ്ഞു. മകളുടെ വേദന പോലെയായിരുന്നു പി.ടിക്കെന്നും പെൺകുട്ടിയുടെ കണ്ണുനീർ പി.ടി തോമസിനെ വേദനിപ്പിച്ചിരുന്നതായും ഉമ തോമസ് പറഞ്ഞു. എന്നെങ്കിലും സത്യം തെളിയുമെന്ന് പി.ടി ആത്മവിശ്വാസം നൽകിയിരുന്നതായും ഉമ തോമസ് വ്യക്തമാക്കി. എൽ.ഡി.എഫ് സർക്കാർ ഭരിക്കുമ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരില്ലെന്നും ഉമ തുറന്നടിച്ചു.

അതെ സമയം പരിപാടിയില്‍ പങ്കെടുത്ത എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫ് അതിജീവിതയ്ക്കൊപ്പം തന്നെയാണെന്ന് പ്രഖ്യാപിച്ചു. താനും അതിജീവിതക്കൊപ്പമാണ്, നന്മക്കൊപ്പമാണ്. ഇവിടെ നീതി പുലരണമെന്നും ജോ ജോസഫ് പറഞ്ഞു.

Uma Thomas and Joe Joseph take part in the 'Athijeevithakoppam' protest

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News